Print this page

പൂങ്കുന്നം പുഷ്പഗിരി ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിലെ നൃത്ത-സംഗീതോത്സവമായ വസന്തോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടി ശ്രദ്ധേയമായി.

ക്ഷേത്രാങ്കണത്തിലെ പ്രത്യേകം വേദിയില്‍ നടക്കുന്ന വസന്തോത്സവത്തിന്റെ ഏഴാം ദിനമായ ചൊവ്വാഴ്ച സുകന്യ രാംഗോപാലിന്റെ നേതൃത്വത്തില്‍ 'സ്ത്രീ-താല്‍- തരംഗ്‌സ് ലയരാഗ സമര്‍പ്പണം' എന്ന സംഗീത പരിപാടിയാണ് അരങ്ങേറിയത്. സംഗീത പ്രതിഭകളായ ആറ് സ്ത്രീകള്‍ അണിനിരന്നുവെന്ന പ്രത്യേകതയും ഈ കച്ചേരിയെ വ്യത്യസ്തമാക്കി. ഘടത്തില്‍ സുകന്യയും വീണയില്‍ ജെ.യോഗവന്ദനയും വയലിനില്‍ സൗമ്യ രാമചന്ദ്രനും ഫ്‌ളൂട്ടില്‍ വാണി മഞ്ജുനാഥും മൃദംഗത്തില്‍ കുമാരി ജി.ലക്ഷമിയും, മോര്‍സിങ്ങില്‍ ഭാഗ്യലക്ഷമി എം.കൃഷ്ണയും നടത്തിയ വിസ്മയ പ്രകടനം ആസ്വാദക മനം കവര്‍ന്നു. ക്ഷേത്രാങ്കണത്ത സംഗീത സാന്ദ്രമാക്കി നടന്ന പരിപാടി ആസ്വദിക്കാനായി സ്ത്രീകളടക്കം നിരവധി പേരാണെത്തിയത്. അവസാന ഘട്ടത്തിലെത്തിയ വസന്തോത്സവത്തിന്റെ എട്ടാംദിനമായ ബുധനാഴ്ച വൈകീട്ട് 6.30ന് ഭരത് സുന്ദറിന്റെ സംഗീതകച്ചേരി അരങ്ങേറും. ഇന്ത്യയിലെ പ്രശസ്തരായ നൃത്ത-സംഗീത പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന വസന്തോത്സവം വ്യാഴാഴ്ച സമാപിക്കും.

Rate this item
(0 votes)