Print this page

അനില്‍കുമാറിന് തേടി ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വ്വീസ് ഡയറക്ടര്‍ ജനറലിന്റെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം

തൃശൂര്‍ ഫയര്‍ സ്റ്റേഷനിലെ  ലീഡിങ്ങ് ഫയര്‍മാന്‍ അനില്‍കുമാറിന്  തേടി ഫയര്‍ ആന്റ്  റെസ്‌ക്യു  സര്‍വ്വീസ് ഡയറക്ടര്‍ ജനറലിന്റെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം. കഴിഞ്ഞ ഒരു വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ്  ബാഡ്ജ് ഓഫ്ഓണ്ര്‍ പുരസ്‌കാരം സമ്മാനിക്കുന്നത്. കൊല്ലം സ്വദേശിയായ അനികുമാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തൃശൂര്‍ ഫയര്‍‌സ്റ്റേഷനില്‍ എത്തിയത്. അനില്‍കുമാറിന്റെ നേട്ടം തൃശൂര്‍ ഫയര്‍ സ്റ്റേഷനും അഭിമാനനേട്ടമായി പ്രളയക്കെടുതി,  ഗ്യാസ് ടാങ്ക് ചോര്‍ച്ച, മറ്റ് അപകടമേഖലയിലെ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് അനില്‍കുമാറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നിരവധി മറ്റു അംഗീകാരങ്ങള്‍  അനില്‍കുമാറിനെ തേടിയെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഡിജിപിയുടെ ബാഡ്ജ് ഓഫ്  ഓണര്‍ പുരസ്‌കാരം  അനില്‍കുമാറിന് ലഭിക്കുന്നത്.

Rate this item
(0 votes)