Print this page

മാര്‍ച്ച് നടത്തി

വയനാട്ടിലെ തൊവരിമല ആദിവാസി ഭൂ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൃശൂര്‍ ജില്ലാ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് മാര്‍ച്ച് നടത്തി. പടിഞ്ഞാറേകോട്ടയില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ഐക്യദാര്‍ഢ്യ സമിതി നേതാക്കള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കളക്‌ട്രേറ്റിന് മുന്നില്‍ നടന്ന ധര്‍ണ തൊവരിമല സമര സമിതി നേതാവും സിപിഐഎംഎല്‍- സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ രാജേഷ് അപ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ ടി.കെ. വാസു അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.ശിവരാമന്‍, ടി.എല്‍.സന്തോഷ്, കെ.എസ്.നവാസ് തുടങ്ങിയവര്‍ സംസാരിച്ചു. 

Rate this item
(0 votes)