Print this page

നാളെ മുതല്‍ ഗുരുവായൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം സാധാരണനിലയിലാകും

പൂങ്കുന്നം വരെയുള്ള റെയില്‍പാതയില്‍ നവീകരണ പ്രവര്‍ത്തികളുടെ ആദ്യഘട്ടം പൂര്‍ത്തിയായതിനെ തുടര്‍ന്ന് നാളെ മുതല്‍ ഗുരുവായൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം സാധാരണനിലയിലാകും രണ്ടുമാസത്തോളമായി എറണാകുളത്തുനിന്നും വൈകിയോടിയിരുന്ന ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ്സ്, റദ്ദാക്കിയിരുന്ന എറണാകുളം - ഗുരുവായൂര്‍, ഗുരുവായൂര്‍ - എറണാകുളം പാസ്സഞ്ചറുകള്‍ എന്നിവ പതിവുപോലെ സര്‍വീസ് നടത്തും. പൂങ്കുന്നത്തിനും വടക്കാഞ്ചേരിക്കും ഇടയിലുള്ള പാതയുടെ നവീകരണപ്രവര്‍ത്തികള്‍ ജൂണ്‍ 18 വരെ തുടരുന്നതാണ്. അതോടെ എറണാകുളത്തിനും വള്ളത്തോള്‍നഗറിനും ഇടയിലുള്ള റെയില്‍പാത നവീകരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകും

Rate this item
(0 votes)