Print this page

മഞ്ഞപ്പിത്തത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തെരുവ് നാടകം

മഞ്ഞപ്പിത്തത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തെരുവ് നാടകം അവതരിപ്പിച്ച് കോളങ്ങാട്ടുകര സെന്റ് മേരീസ് ചര്‍ച്ച് ഹെല്‍ത്ത് ക്ലബ് അംഗങ്ങള്‍ ശ്രദ്ധേയരായി മഞ്ഞവെള്ളം -  മഞ്ഞപ്പിത്തം എന്ന പേരില്‍ മഞ്ഞപ്പിത്ത പ്രതിരോധ ലക്ഷ്യവുമായാണ് തൃശൂര്‍ നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളായി 8 മിനിറ്റ് ദൈര്‍ഘ്യമുള്ള തെരുവുനാടകം അവതരിപ്പിക്കപ്പെട്ടത്.  ഫാ.ഡോ.ഫ്രാന്‍സിസ് ആലപ്പാട്ട് രചനയും, എന്‍.ഒ.രാജു സംവിധാനവും നിര്‍വഹിച്ച തെരുവുനാടകത്തിന്റെ അവതരണം സാഹിത്യ അക്കാദമി പരിസരത്തുവച്ച് തൃശ്ശൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ. പ്രഭാത്  ഉദ്ഘാടനം ചെയ്തു.

Rate this item
(0 votes)