Print this page

എന്‍.ഡി.എ.യുടെ മുന്നേറ്റത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി

എന്‍.ഡി.എ.യുടെ മുന്നേറ്റത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി ജില്ലാ ആസ്ഥാനത്ത് മധുരം വിതരണം ചെയ്തു. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒരുക്കിയ വലിയ സ്‌ക്രീനില്‍ തിരഞ്ഞെടുപ്പു ഫലം വീക്ഷിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ എത്തിയിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത് എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും മധുരം നല്‍കി ആഹ്ലാദം പങ്കിട്ടു.

Rate this item
(0 votes)