Print this page

കേരളത്തിലെ അപ്രതീക്ഷിത മുന്നേറ്റം കോണ്‍ഗ്രസ് പാളയങ്ങളെ പോലും ഞെട്ടിച്ചു

കേരളത്തിലെ അപ്രതീക്ഷിത മുന്നേറ്റം കോണ്‍ഗ്രസ് പാളയങ്ങളെ പോലും ഞെട്ടിച്ചു. വിജയത്തിന് പിന്നില്‍ ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്തല്‍ വോട്ടെണ്ണല്‍ തുടങ്ങുന്നത് വരെ യുഡിഎഫ് പാളയത്തില്‍ പോലും വിശ്വാസമുണ്ടായിരുന്നില്ല ഈ വിജയം. പത്തിലധികം സീറ്റുകള്‍ നേടുമെന്ന് മാത്രമേ യുഡിഎഫ് അവകാശപ്പെട്ടിരുന്നുള്ളൂ. അതും ഭൂരിപക്ഷത്തെക്കുറിച്ച് പറയാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറായിരുന്നുമില്ല. ഫലം പക്ഷേ യുഡിഎഫിനെപോലും ഞെട്ടിക്കുന്നതായി മാറി. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനം കാഴ്ച വെച്ചപ്പോള്‍ സംസ്ഥാനത്തുണ്ടായ മുന്നേറ്റത്തിന്റെ കാരണം പ്രാദേശിക വിഷയങ്ങളായാണ് യുഡിഎഫിന്റെ വിലയിരുത്തല്‍

Rate this item
(0 votes)