Print this page

തൃശൂരില്‍ യുഡിഎഫിന് ലഭിച്ചത് പ്രതീക്ഷിച്ചതിലും കൂറ്റന്‍ ലീഡ് വിജയം

തൃശൂരില്‍ യുഡിഎഫിന് ലഭിച്ചത് പ്രതീക്ഷിച്ചതിലും കൂറ്റന്‍ ലീഡ് വിജയം സംബന്ധിച്ച് ഒരു വേള യുഡിഎഫ് ക്യാംപില്‍ പോലും ആത്മവിശ്വാസമില്ലായിരുന്നു. ഇത് സംബന്ധിച്ച് സ്ഥാനാര്‍ത്ഥി പോലും ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ്‌ഗോപി വന്നതോടെ വോട്ടുകള്‍ മറിഞ്ഞേക്കാമെന്നായിരുന്നു ആശങ്ക. എന്നാല്‍ സ്ഥാനാര്‍ത്ഥിയേയും യുഡിഎഫ് ക്യാംപിനെ പോലും ഞെട്ടിച്ച് തൃശൂര്‍ നല്‍കിയത് തൊണ്ണൂറ്റി മുവ്വായിരത്തില്‍പരം വരുന്ന കൂറ്റന്‍ ലീഡ്. വോട്ടെണ്ണല്‍ തുടങ്ങി ഒരു ഘട്ടത്തിലും ടിഎന്‍ പ്രതാപന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയോര മേഖലയും നഗര ഗ്രാമപ്രദേശങ്ങളും കടലോരവുമെല്ലാം പ്രതാപന് വേണ്ടി കൈ കോര്‍ത്തു. തീരമേഖല ഉള്‍പ്പെടുന്ന ഗുരുവായൂര്‍ മണ്ഡലം ഇരുപത്തിയൊന്നായിരത്തില്‍ പരം വോട്ടിന്റെ ലീഡ് നല്‍കിയപ്പോള്‍ മണലൂര്‍ പതിമുവ്വായിരത്തില്‍ പരവും ഒല്ലൂര്‍ പതിനാറായിരത്തില്‍പരവും തൃശൂര്‍ പതിനെട്ടായിരത്തില്‍പരവും വോട്ടിന്റെ ലീഡാണ് നല്‍കിയത്. 

Rate this item
(0 votes)