Print this page

വിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാന പുസ്തകങ്ങള്‍ വിതരണം ചെയ്തു

രാമവര്‍മ്മപുരം ജുവനൈല്‍ഹോമിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാന പുസ്തകങ്ങള്‍ വിതരണം ചെയ്തു.കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പുസ്തക വിതരണം അസിസ്റ്റന്റ് കമ്മീഷണര്‍ വി.കെ.രാജു നിര്‍വ്വഹിച്ചു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഒ.എസ് ഗോപാലകൃഷ്ണന്‍, ട്രഷറര്‍ പി.വി. സുഭാഷ്, വി.ബി അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.

Rate this item
(0 votes)