Print this page

കുടിവെള്ള വിതരണത്തില്‍ ചെളികലങ്ങിയ സംഭവത്തില്‍ കോര്‍പ്പറേഷന്‍ പരിഹാര നടപടികള്‍ ആരംഭിച്ചു

തൃശൂര്‍ നഗരത്തില്‍ പൈപ്പ് ലൈന്‍ വഴി വിതരണം ചെയ്യുന്ന കുടിവെള്ള വിതരണത്തില്‍ ചെളികലങ്ങിയ സംഭവത്തില്‍ കോര്‍പ്പറേഷന്‍ പരിഹാര നടപടികള്‍ ആരംഭിച്ചു.പീച്ചിയില്‍ നിന്നും തൃശൂര്‍ നഗരത്തിലേക്ക് കുടിവെള്ള വിതരണം ചെയ്യുന്ന പൈപ്പ് ലൈനില്‍ ചെളി വെള്ളം കലരുന്നത് തടയുന്നതിനായി ചേംബര്‍ സ്ഥാപിക്കുന്ന നടപടികളാണ് നടക്കുന്നത്. പൈപ്പ് ലൈനില്‍ സ്ഥാപിച്ചിരിക്കുന്ന വാല്‍വുകള്‍ക്ക് സമീപമാണ് ചെളിവെള്ളം പുറത്തേക്ക് തള്ളിവിടുന്നതിനായുള്ള ചേംബര്‍ ഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ചേംബര്‍ ഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. കോര്‍പ്പറേഷന്‍ പരിധിയില്‍ കഴിഞ്ഞ ഒരുമാസത്തോളമായി വിതരണം ചെയ്യുന്ന വെള്ളത്തില്‍ ചെളി കലങ്ങിയത് വ്യാപക പരാതിക്കിടയാക്കിയിരുന്നു. മേയറുടെ നേതൃത്വത്തിലുള്ള കൗണ്‍സിലര്‍മാരുടെ പ്രതിനിധി സംഘം പീച്ചിയില ജലശുദ്ധീകരണ ശാല സന്ദര്‍ശിച്ചു. അതേസമയം പീച്ചിയില്‍ നിന്നുള്ള ജലവിതരണകുഴലുകളുടെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ തൃശൂര്‍ നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള വിതണം മുടങ്ങുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.

Rate this item
(0 votes)