Print this page

വിദഗ്ദ ചികില്‍സയ്ക്കായി കൊണ്ടുപോകുന്ന വാഹനവ്യൂഹത്തിന് വഴിയൊരുക്കി ദേശീയപാത കുതിരാന്‍ നിവാസികള്‍

പാലക്കാട് ആംബുലന്‍സ് അപകടത്തില്‍ പരിക്കേറ്റ മുഹമ്മദ് ഷാഫിയെ വിദഗ്ദ ചികില്‍സയ്ക്കായി കൊണ്ടുപോകുന്ന വാഹനവ്യൂഹത്തിന് വഴിയൊരുക്കി ദേശീയപാത കുതിരാന്‍ നിവാസികള്‍.പാലക്കാട്- കൊടുവായൂര്‍ സംസ്ഥാന പാതയിലെ താണിശ്ശേരിയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ എട്ട് പേരാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ് പാലക്കാട്ടെ സ്വാകര്യാശുപത്രയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പതിമൂന്ന് വയസ്സുകാരന്‍ വാടാനംകുറിശ്ശി സ്വദേശി വെളുത്തേരിയില്‍ ഷാഫി മുഹമ്മദിനെയാണ് വിദഗ്ദ ചികില്‍സയക്കായി എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ഹോസപിറ്റിലേക്ക് കൊണ്ടുപോയത്. ഐസിയു ആംബുലന്‍സില്‍ പോലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് യാത്രതിരിച്ചത്. ആംബുലന്‍സ് കടന്ന് പോകുന്നതറിഞ്ഞ് ദേശീയപാത കുതിരനില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. ചരക്ക് ലോറിയുള്‍പ്പടെയുള്ള വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യാന്‍ അനുവദിക്കാത ഒറ്റവരിയായാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.
Rate this item
(0 votes)