Print this page

നിരവധി കര്‍ഷക പുരസ്‌കാരങ്ങള്‍ നേടിയ സിബി കല്ലിങ്ങല്‍ ഓര്‍മ്മയായി

നിരവധി കര്‍ഷക പുരസ്‌കാരങ്ങള്‍ നേടിയ സിബി കല്ലിങ്ങല്‍ ഓര്‍മ്മയായി.കട്ടപ്പനയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയില്‍ മരകൊമ്പ് ഒടിഞ്ഞു വീണാണ് പട്ടിക്കാട് സ്വദേശി കല്ലിങ്കല്‍ 46 വയസുള്ള സിബി മരിച്ചത്. ഏലത്തോട്ടത്തില്‍ വെച്ചയാരിന്നു സംഭവം .അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. സിബിയുട മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് വീട്ടിലത്തിക്കും. സംസ്ഥാന സര്‍ക്കരിന്റെ കര്‍ഷകോത്തമ അവാര്‍ഡ്, പുരോഗമന കാര്‍ഷക ആശയ പ്രയോക്താക്കള്‍ക്കുള്ള ജഗ്ജീവന്‍ റാം ദേശീയ പുരസ്‌കാരവും സിബിയെ തേടിയെത്തിയിട്ടുണ്ട്.

Rate this item
(0 votes)