Print this page

സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിലെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു

സംഗീത നാടക അക്കാദമിയുടെ 2018ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിലെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ട്രാന്‍സ് ജെന്ററായ പ്രദീപ് നീലാംബരിക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് .2108 ജൂണ്‍ 2 മുതല്‍ 11 വരെ തൃശൂരില്‍ അവതരിപ്പിച്ച 10 നാടകങ്ങളില്‍ നിന്നാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. അമ്പലപ്പുഴ അക്ഷരജ്വാലയുടെ വേറിട്ട കാഴ്ചകളാണ് മികച്ച നാടകം. രണ്ടാമത്തെ നാടകങ്ങളായി കപടലോകത്തെ ശരികളും മഹാകവി കാളിദാസനും തിരഞ്ഞെടുത്തു. വേറിട്ട കാഴ്ചകള്‍ എന്ന നാടകമൊരുക്കിയ വത്സന്‍ നിസരിയാണ് മികച്ച സംവിധായകന്‍. മികച്ച നടനായി തോമ്പില്‍ രാജശേഖരനേയും നടിയായി ഉഷ ചന്ദ്രബാബുവിനേയും തിരഞ്ഞെടുത്തു. ഇവന്‍ നായിക എന്ന നാടകത്തില്‍ അഭിനയിച്ച ട്രാന്‍സ്‌ജെന്ററായ പ്രദീപ് നീലാംബരി പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹനായി. പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് നിലവാരം കുറഞ്ഞു വരുന്നതായാണ് ജൂറി വിലയിരുത്തിയതെന്ന് അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ സമകാലിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നാടകങ്ങള്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ തൃശൂരില്‍ വിതരണം ചെയ്യും. അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, വി.കെ.അനില്‍കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Rate this item
(0 votes)