Print this page

സൗജന്യ നേത്രപരിശോധന ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

തിരൂര്‍ സെന്റ്‌തോമസ് ഹൈസ്‌കൂള്‍ 1999 എസ്.എസ്.എല്‍.സി. ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഫാദര്‍ ഡേവീസ് പനംകുളം ഉദ്ഘാടനം ചെയ്തു. കോലഴി പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ഉണ്ണിക്കൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. ഡോക്ടര്‍ ചാന്ദ്‌നി, ഡോ.രമ്യ എന്നിവര്‍ നേത്രസംരക്ഷണ ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു. ജിന്റോ ജോര്‍ജ്ജ്, സി.വി.പ്രിന്‍സ്, ഫാദര്‍ വര്‍ഗ്ഗീസ് തരകന്‍, അഡ്വ. ബിജു വര്‍ഗ്ഗീസ്, സി.ടി.എല്‍സി തുടങ്ങിയവര്‍ സംസാരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ 20-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Rate this item
(0 votes)