Print this page

തൃശൂര്‍ നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമായി തുടരുന്നു

തൃശൂര്‍ നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമായി തുടരുന്നു. എം.ജി റോഡില്‍  ഗതാഗതകുരുക്കില്‍ കുടുങ്ങിയ ടി.എന്‍ പ്രതാപന്‍ എം.പി തുടര്‍യാത്ര നടത്തിയത് സ്‌കൂട്ടറില്‍. നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ കോര്‍പറേഷന്‍ അടിയന്തിര നടപടിയെടുക്കണമെന്ന് എം.പി തൃശൂര്‍ കെ. എസ്.ആര്‍.ടി.സി റോഡ്, എം.ജി റോഡ്, പൂത്തോള്‍  റോഡ്, എം.ഒ റോഡ് , ശക്തന്‍ നഗര്‍ റോഡ് ,  സെന്റ് തോമസ് കോളേജ് റോഡ് , പാട്ടുരായ്ക്കല്‍ , പുഴയ്ക്കല്‍ റോഡ്  എന്നീ  റോഡുകളാണ് സ്ഥിരമായി  വാഹന ഗാതഗതകുരുക്കില്‍പ്പെടുന്നത്.  നഗരത്തിലെ റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ടതാണ് വ്യാപകമായ ഗതാഗത കുരുക്കിന് കാരണമാകുന്നത്. മണിക്കൂറോളമാണ് വാഹനങ്ങള്‍ ഓരോ റോഡിലും കുരുങ്ങി കിടക്കേണ്ടി വരുന്നത്. തൃശൂര്‍ എം.ജി റോഡില്‍  ഗാതഗാത കുരുക്കില്‍പ്പെട്ട ടി.എന്‍ പ്രതാപന്‍ എം.പി തുടര്‍ യാത്ര നടത്തിയത്. സ്‌കൂട്ടറിലാണ്. അയ്യന്തോലിലെ എം.പി ഓഫിസില്‍ നിന്ന് തൃശൂര്‍ കുറുപ്പം റോഡിലെ  എസ്.എസ്ടി അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്‌കൂട്ടറിലാണ് എം.പി യെത്തിയത്. ഇരുപത്തിമൂന്ന് മിനിട്ടോളമാണ് എ.പിയുടെ  കാര്‍ കുരുക്കില്‍പ്പെട്ടത്.  ഇതേ തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ എം.പി മറ്റൊരാളുടെ  സ്‌കൂട്ടറിന് പുറകില്‍ ഇരുന്നാണ്  സമ്മേളന  സ്ഥലത്തേക്ക് എത്തിയത്. നഗരത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ എം.ജി റോഡ്, പൂത്തോള്‍ - ദിവാന്‍ജീ മൂല റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ വഴി മുട്ടിയതാണ് നഗരത്തിലെ ഗാതഗത കുരുക്കിന് കാരണമാകുന്നത്. പുത്തോള്‍ ദിവാന്‍ജിമൂലെ റെയില്‍വേ  മേല്‍പാലത്തിന്‍രെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തമായി നീളുന്നത്  യാത്രക്കര്‍ക്ക് മണിക്കുറോള മാണ് യാത്രകാര്‍ക്ക് ഈ റോഡില്‍ റോഡില്‍ കുരുങ്ങികിടക്കുന്നത്.പുത്തോള്‍ മേല്‍പാലത്തിന്റെ മുകളിലുണ്ടാകുന്ന കുരുക്ക്  സമീപത്തെ കെ.എസ്. ആര്‍.ടി.സി റോഡിലെ യാത്രക്കാരെയും കുരുക്കിലാക്കും. എം.ജി  റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങള്‍ വൈകുന്നത് യാത്രദുരിതം സമമാനിക്കുകയാണ്. എം.ജി  റോഡിലെ ഗതാഗത  കുരു#്ക് പരിഹരിക്കാന്‍ പോലീസ് താല്‍കാലികമായി ട്രാഫിക് ഡിവൈഡര്‍ പരിഷ്‌കാരം കൊണ്ടു വന്നുവെങ്കിലും ഗതാഗതകുരുക്ക് പരിഹരിക്കാനാവത്ത സ്ഥിയാണ്. പലപ്പോഴും എം.ജി  റോഡില്‍ വാഹനങ്ങള്‍ കുരുക്കില്‍ പെടുമ്പോള്‍ നടുവിലാല്‍ ജംഗഷനില്‍ എം.ജി റോഡിലേക്കുള്ള  വാഹനങ്ങള്‍ പോലീസ് വഴി തിരിച്ച് വിടുകയാണ്  പോലീസ് ഇപ്പോള്‍ ചെയ്യുന്നത്. തൃശൂര്‍ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി ആവശ്യപ്പെട്ടു. #ിത് സംബനധിച്ച് മന്ത്രി വി. എസ് സുനില കുമാറിനും, കോര്‍പറേഷനും , ജില്ലാ കള്കടര്‍ക്കും കത്ത് നല്‍കുമെന്ന് എം.പി അറിയിച്ചു. അര്‍ബണ്‍ ഡെവല്പ്‌മെന്റ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാസറ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് തന്റെ  സഹായവും എം.പി വാഗ്ദാനം ചെയ്തു

Rate this item
(0 votes)