തൃശൂര്‍ ബാര്‍ അസോസിയേഷന് സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കുരിയച്ചിറയിലെ തൃശൂര്‍ സ്പോര്‍ട്സ് സെന്ററില്‍ സംഘടിപ്പിച്ച, ഓള് കേരള ലോയേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് സമാപനമായി. തൃശൂര്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. കെ.എം.തോമസ് രാജിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍, മുഖ്യാതിഥിയായി പങ്കെടുത്ത പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സോഫി തോമസ് ജേതാക്കള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അഡ്വ.കെ.ബി.മോഹന്‍ദാസ്, ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ.കെ.മാധവന്, തൃശൂര്‍ ബാര്‍ അസോസിയേഷന് സെക്രട്ടറി അഡ്വ.ആന്റണി പെല്ലിശ്ശേരി, സംഘാടകസമിതി അംഗം അഡ്വ. ബിക്സന് ടി.പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.