അയ്യന്തോള്‍ അപ്പന്തമ്പുരാന് സ്മാരകത്തിന് ഫണ്ട് അനുവദിക്കുമെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അറിയിച്ചു. അയ്യന്തോളിലെ അപ്പന്തമ്പുരാന് സ്മാരകത്തിനായി അനുവദിച്ച സ്ഥലത്ത് ഉചിതമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താത്തതുമൂലം, വാഹന പാര്‍ക്കിംഗ് സ്ഥലമായി മാറിയെന്ന്, അക്കാദമി സെക്രട്ടറിയും, പ്രസിഡന്റും ധനകാര്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയത്. ഇതുസംബന്ധിച്ച പ്രഖ്യാപനം അടുത്ത ബജറ്റിലുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. അപ്പന്തമ്പുരാന് സ്മാരകത്തോടുള്ള സാഹിത്യ അക്കാദമിയുടെ അവഗണനയ്ക്കെതിരെ ടി.സി.വി. നിരവധി തവണ വാര്‍ത്തകള്‍ നല്‍കിയിരുന്നു. അഞ്ചരക്കോടിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് സാഹിത്യ അക്കാദമി വിഭാവനം ചെയ്തിരിക്കുന്നത്.