തൃശൂരില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടറെ ഫോണില്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തയാള്‍ പോലീസ് പിടിയില്‍. പിടിയിലായത്. ഉച്ചഭാഷിണി ഉപയോഗിച്ച് കാരുണ്യ പ്രവര്‍ത്തനം നടത്തുവാനെന്ന പേരില്‍ കാറില്‍ വഴിയോര പിരിവ് നടത്തുകയായിരുന്നു നിസാം. വാഹനത്തിന് ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതിയുണ്ടോയെന്ന് തിരക്കിയ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടറെയാണ് പിന്നീട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് ഇയാളെ പിടികൂടിയത്