കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന ഫോട്ടോ-വീഡിയോ പ്രദര്‍ശത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. പ്രസ് ക്ലബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ചീഫ് വിപ്പ് അഡ്വ.കെ.രാജന്, നടന് ജയരാജ് വാര്യരില്‍ നിന്നും ഏറ്റുവാങ്ങി ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു. അടയാളങ്ങള്‍ എന്ന പേരിലുള്ള ഫോട്ടോ-വീഡിയോ പ്രദര്‍ശനം തേക്കിന്‍കാട് മൈതാനത്താണ് സംഘടിപ്പിക്കുന്നത്. പ്രസ് ക്ലബ് ഭാരവാഹികളായ കെ.പ്രഭാത്, എം.വി.വിനീത, പ്രദര്‍ശന കമ്മിറ്റി ഭാരവാഹികളായ മധു മേനോന്, രഞ്ജിത്ത് ബാലന് എന്നിവര്‍ പങ്കെടുത്തു.