Print this page

ധര്‍ണ നടത്തി

കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സാക്ഷരതാ ഓഫീസിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് തലപ്പിള്ളി താലൂക്കിലെ പ്രേരക്മാര്‍ വടക്കാഞ്ചേരി സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി  സാക്ഷരത സമിതി അംഗവും ബ്ലോക്ക് കോ ഓഡിനേറ്ററുമായ കെ.സേതുമാധവന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പഴയന്നൂര്‍ നോഡല്‍ പ്രേരക് സി.എസ്,സജീവന്‍ അധ്യക്ഷത വഹിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തംഗം വനജ റാഫി, വടക്കാഞ്ചേരി ബ്ലോക്ക് പ്രേരക് സജിത കെ.വി.സതി തുടങ്ങിയവര്‍ സംസാരിച്ചു.

Rate this item
(0 votes)