Print this page

കേരളവര്‍മ്മ കോളേജ് 1981 - 83 പ്രീഡ്രിഗി ബാച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കൊപ്പമുള്ള സ്‌നേഹ സംഗമമായി

കേരളവര്‍മ്മ കോളേജ് 1981 - 83 പ്രീഡ്രിഗി ബാച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കൊപ്പമുള്ള സ്‌നേഹ സംഗമമായി. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സ്‌നേഹ സംഗമം അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേള കലാകാരന്‍ പെരുവനം സതീശന്‍മാരാര്‍ വിശിഷ്ടാതിഥിയായിരുന്നു. അടാട്ട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ഷൈലജ കോലഴി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജെസി ലോനപ്പന്‍, രത്‌നവല്ലി, സ്റ്റെഫാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൂട്ടായ്മ അംഗങ്ങളായ മിനി ജയചന്ദ്രന്‍, അനിത ചേലാട്ട്, മധു കെ.കേശവന്‍, രാജീവ് തുടങ്ങിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ പെരുവനം സതീശന്‍ മാരാര്‍ കുട്ടികള്‍ക്കായി ചെണ്ട പരിശീലനം നല്‍കി. പുല്ലാങ്കുഴലില്‍ ഗിന്നസ് റെക്കോര്‍ഡിട്ട മുരളി നാരായണന്‍, രഞ്ജു ചാലക്കുടി തുടങ്ങി നിരവധി കലാകാരന്‍മാര്‍ കുട്ടികള്‍ക്കായി സംഗീത വിരുന്നൊരുക്കി. കുട്ടികള്‍ക്ക് ഉപഹാരങ്ങളും സ്‌നേഹവിരുന്നും നല്‍കിയാണ് യാത്രയാക്കിയത്. അടാട്ട് പഞ്ചായത്തിലെ താമസക്കാരായ 35-ഓളം ഓട്ടിസം ബാധിച്ച കുട്ടികളും മാതാപിതാക്കളും സ്‌നേഹ സംഗമത്തില്‍ പങ്കെടുത്തു.

Rate this item
(0 votes)