Print this page

വയോധികയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് മാല കവര്‍ന്നതായി പരാതി

ചേലക്കര കുറുമലയില്‍ വയോധികയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് മാല കവര്‍ന്നതായി പരാതി. ചേലക്കര നമ്പിയത്ത് വീട്ടില്‍ പാറുകുട്ടിയമ്മയെ ആക്രമിച്ചാണ് മാല കവര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി മകന്‍ രാജന്റെ വീട്ടില്‍ വെച്ചാണ് സംഭവം. വീടിന് പുറത്തെ ബാത്ത്‌റൂമിന് സമീപം അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട പാറുകുട്ടിയമ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേലക്കര പോലീസ് അന്വേഷണം തുടങ്ങി.

Rate this item
(0 votes)