Print this page

നെല്ല് സംഭരണത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസരം കര്‍ഷകര്‍ വൈകിപ്പിക്കരുതെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു

നെല്ല് സംഭരണത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസരം കര്‍ഷകര്‍ വൈകിപ്പിക്കരുതെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു. വയലില്‍ കൃഷിയിറക്കിയ എല്ലാവര്‍ക്കു ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കര്‍ഷകര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാവുവെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊയ്ത്ത് തീയതിക്കകം പൂര്‍ത്തിയാക്കേണ്ട മറ്റു പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാനും കൊയ്ത്തിന് അഞ്ച് ദിവസം മുമ്പ് തന്നെ നെല്ല് എറ്റേടുക്കേണ്ട മില്ല് അനുവദിച്ച് കര്‍ഷകരെ അറിയിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കൃത്യമായി  പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മില്ല് അനുവദിക്കാന്‍ സാധിക്കുവെന്നും അധികൃതര്‍ അറിയിച്ചു. 

Rate this item
(0 votes)