Print this page

വൈഗ കാര്‍ഷിക പ്രദര്‍ശനത്തില്‍ നെല്ല് പുഴുങ്ങി ഉണക്കി കുത്തുന്ന സഞ്ചരിക്കുന്ന യന്ത്രമെത്തി

കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന വൈഗ കാര്‍ഷിക പ്രദര്‍ശനത്തില്‍ നെല്ല് പുഴുങ്ങി ഉണക്കി കുത്തുന്ന സഞ്ചരിക്കുന്ന യന്ത്രമെത്തി. ഷൊര്‍ണൂര്‍ കോതകുറിശ്ശി സ്വദേശി ശ്രീജേഷ് പി.കോട്ടപ്പുറത്ത് രൂപകല്‍പ്പന ചെയ്ത യന്ത്രത്തിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗവ.ചീഫ് വിപ്പ് അഡ്വ.കെ.രാജന്‍ മുഖ്യാതിഥിയായിരുന്നു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഓഫീസര്‍ ഡോ.ടി.വി.രാജേന്ദ്രലാല്‍, കൃഷി അഡീഷണല്‍ ഡയറക്ടര്‍ ഷീല പണിക്കര്‍, പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി.ശ്രീകുമാരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 32 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന  യന്ത്രത്തില്‍ ഒരുതവണ 600 കിലോ ഗ്രാം നെല്ല് പുഴുങ്ങി ഉണക്കി കുത്തി അരിയാക്കാം. 20 മണിക്കൂര്‍ സമയമാണ് വേണ്ടിവരിക. കൃഷിവകുപ്പില്‍ നിന്നും വിവിധഘട്ടങ്ങളിലായി ആകെ 20 ലക്ഷം രൂപ യന്ത്രനിര്‍മ്മാണത്തിന് സഹായധനമായി അനുവദിച്ചിരുന്നു

Rate this item
(0 votes)