Print this page

മെഗാ തിരുവാതിരക്കളി ആകര്‍ഷകമായി

ഹാപ്പി ഡെയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനിയില്‍  അരങ്ങേറിയ മെഗാ തിരുവാതിരക്കളി ആകര്‍ഷകമായി. മേയര്‍ അജിതാ വിജയന്റെ നേതൃത്വത്തില്‍ അരങ്ങേറിയ മെഗാ തിരുവാതിരക്കളിയില്‍ 4 കൗണ്‍സിലര്‍മാരും  കുടുംബശ്രീ വനിതാ കൂട്ടായ്മകള്‍ എന്നിവയില്‍ നിന്നുമായി ആയിരം വനിതകളാണ് താളത്തിനൊപ്പം ചുവടുവെച്ചത്. കൃഷിവകുപ്പു മന്ത്രി വി.എസ്.സുനില്‍കുമാര്‍ തിരുവാതിരക്കളി മഹോത്സവം  ഉദ്ഘാടനം ചെയ്തു. മേയര്‍ അജിതാ വിജയന്‍ അധ്യക്ഷത വഹിച്ചു. കല്യാണ്‍ സില്‍ക്‌സ്  ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്.പട്ടാഭിരാമന്‍, ഡെപ്യൂട്ടി മേയര്‍ റാഫി പി.ജോസ്, ഡി.പി.സി.അംഗം വര്‍ഗീസ് കണ്ടംകുളത്തി , എ.സി.പി. - വി.കെ.രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

Rate this item
(0 votes)