Print this page

വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയമാണെന്ന് ഉമ്മന്‍ചാണ്ടി

പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിലല്ല, ജീവനക്കാര്‍ക്കിടയില്‍ നഷ്ടമായ സ്വാധീനം ഏതു വിധേനെയും തിരിച്ചുപിടിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നേരായ മാര്‍ഗത്തിലുടെയല്ല സര്‍ക്കാര്‍ ഇതിന് ശ്രമിക്കുന്നത്. എതിര്‍ രാഷ്ട്രീയ ചേരിയിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പീഡിപ്പിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. നോബല്‍ ജേതാവായ വ്യക്തിയെ പണിമുടക്കു ദിവസം അപമാനിച്ചത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരെന്ന് തെളിഞ്ഞിരിക്കുകയാണ്. പാര്‍ട്ടിക്കാരല്ല സാമൂഹിക വിരുദ്ധരാണിത് ചെയ്തതെന്ന് നേതാക്കള്‍ ഇക്കാര്യത്തില്‍ ഖേദപ്രകടനമെങ്കിലും നടത്തണം. മോദി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ നടപടികളാണ് നടത്തുന്നതെന്നും പൊതുമേഖലയെ തകര്‍ക്കുകയാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് കെ.വിമലന്‍ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എം.പി. , അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍മന്ത്രി കെ.ബാബു, അനില്‍ അക്കര എംഎല്‍എ, ജോസഫ് ചാലിശേരി, കെ.പി.വിശ്വനാഥന്‍, പി.എ.മാധവന്‍, ടി.വി.ചന്ദ്രമോഹന്‍ തുടങ്ങി നിരവധി പേര്‍ ടൗണ്‍ഹാൡ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

 

Rate this item
(0 votes)