Print this page

വാഹന പരിശോധന കര്‍ശനമാക്കി പോലീസ്

ലോക്ഡൗണിന്റെ ഭാഗമായി വാഹന പരിശോധന കര്‍ശനമാക്കി പോലീസ്. ലോക്ഡൗണ്‍ ഒമ്പത് ദിവസം പിന്നിട്ടതോടെ നിരത്തുകളില്‍ വാഹനങ്ങള്‍ കൂടുതലായ സാഹചര്യത്തിലാണ് പരിശോധന വീണ്ടും കര്‍ശനമാക്കിയത്. ബാങ്കുകളില്‍ പണമിടപാടുകള്‍ക്കായും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതിനായും നിരവധിപേരാണ് കഴിഞ്ഞദിവസങ്ങളില്‍ നിരത്തിലിറങ്ങിയത്. റേഷന്‍ വിതരണം ആരംഭിച്ച സാഹചര്യത്തില്‍ ഈ ആവശ്യത്തിനായി നിരവധിപേര്‍  പുറത്തിറങ്ങുന്ന സ്ഥിതിയാണുള്ളത്.ഇതേതുടര്‍ന്നാണ് പോലീസ് പരിശോധന കര്‍ശനമാക്കിയത്.

Rate this item
(0 votes)