Print this page

വ്യാജ വാറ്റിനായി സൂക്ഷിച്ചിരുന്ന വാഷും വാറ്റുപകരണങ്ങളും ചാലക്കുടി എക്‌സൈസ് സംഘം പിടികൂടി

പരിയാം ആന്ത്രക്കാംപാടത്ത്  വ്യാജ വാറ്റിനായി സൂക്ഷിച്ചിരുന്ന വാഷും വാറ്റുപകരണങ്ങളും ചാലക്കുടി എക്‌സൈസ് സംഘം പിടികൂടി ആന്ത്രക്കാംപാടത്തെ  പാറമടക്ക് സമീപം സൂക്ഷിച്ചിരുന്ന 250ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമാണ്  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി നശിപ്പിച്ചത്. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി.ജീസ്‌മോന്‍, ജയദേവന്‍ കെ.എ, സിവില്‍ ഓഫീസര്‍മാരായ ഷാജു പി.പി, തുടങ്ങിയവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു

Rate this item
(0 votes)