കേരള പത്ര പ്രവര്‍ത്തക യൂണിയന് തൃശൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ദേശാഭിമാനിയിലെ കെ. പ്രഭാതിനെയും, സെക്രട്ടറിയായി വീക്ഷണത്തിലെ എം.വി.വിനീതയേയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ടി.സി.വി. സീനിയര്‍ റിപ്പോര്‍ട്ടര്‍ മുകേഷ് ലാലിനെ തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിയായി ഏഷ്യാനെറ്റ് ന്യൂസിലെ മധു മേനോനെയും, ട്രഷററായി മാധ്യമത്തിലെ പി.വി.അരവിന്ദാക്ഷനെയും തിരഞ്ഞെടുത്തു. നിര്‍വ്വാഹക സമിതിയംഗങ്ങളായി എ.എം സുനില്‍കുമാര്‍, പി.പി പ്രശാന്ത്, അഫ്സല്, പ്രദീപ് കുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു.