Thrissur Live

ഓണ്‍ലൈന്‍ സേവനങ്ങളും മാലിന്യസംസ്‌കരണത്തിനായി ഗ്രീന്‍ പ്രോട്ടോകോളും ലാലൂരില്‍ 100 കോടിയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുമടക്കമുള്ള സ്വപ്നപദ്ധതികളാണ് കോര്‍പ്പറേഷന്റെ പുതിയ ബജറ്റില്‍ പ്രഖ്യാപിച്ചത്.
Published on Wednesday 29th of March 2017 07:10:38 PM
715 കോടി 40 ലക്ഷം രൂപ വരവും 675 കോടി 55 ലക്ഷം രൂപ ചിലവും 39 കോടി 85 ലക്ഷം രൂപ നീക്കിയിരിപ്പും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയാണ് ബജറ്റവതരിപ്പിച്ചത്. മേയര്‍ അജിതാ ജയരാജന്‍ ആമുഖ പ്രഭാഷണം നടത്തി. കഴിഞ്ഞ ബജറ്റിന്റെ തനിയാവര്‍ത്തനമെന്ന് പ്രാഥമികമായ വിലയിരുത്താനാവുന്ന ബജറ്റില്‍ അടിസ്ഥാന സൗകര്യവികസനത്തിന് തന്നെയാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത് ഹരിത സുന്ദര നഗരമെന്ന പേരില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് 100 കോടി, കുടിവെള്ള പദ്ധതിക്ക് 45 കോടി, ഭവനനിര്‍മ്മാണ പദ്ധതിയായ ലൈഫിന് 100 കോടി, റോഡ് വികസനത്തിന് 100 കോടി
      
 • തൃശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതി ബജറ്റും അവതരിപ്പിച്ചു.
 • മലീനികരണ നിയന്ത്രണ നിയമപ്രകാരം ഭാരത് സ്റ്റേജ്- ബി.എസ്. - 3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കുന്നതിനു നിരോധനം.
 • അതിരപ്പിള്ളി കോടനാട് ടൂറിസം സര്‍ക്യൂട്ടിന്റെ വിശദ റിപ്പോര്‍ട്ട് ഇന്നസെന്റ് എം.പി കേന്ദ്ര സര്‍ക്കാരിന് കൈമാറി.
 • സൗജന്യ ഡയാലിസിസ് കേന്ദ്രത്തിനായി ലയണസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെം ഫെസ്റ്റ് ഏപ്രില്‍ 1,2 തിയതികളില്‍ തൃശൂരില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
 • കേരള കാര്‍ഷിക സര്‍വ്വകലാശാല റേഡിയോട്രേസര്‍ ലാബിന്റെ മേധാവി ഡോ.പി.സുരേഷ്‌കുമാര്‍ സൂക്ഷ്മ മൂലക ഗവേഷണത്തില്‍ മികച്ച ശാസത്രജ്ഞനുള്ള 2017 ലെ പുരസ്‌കാരത്തിന് അര്‍ഹനായി.
 • ജില്ലാ പഞ്ചായത്ത് ബജറ്റ് യോഗത്തില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം.
 • എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തര്‍ തൃശൂരില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിനെ കരിങ്കൊടി കാണിച്ചു.
 • കൈപ്പറമ്പില്‍ ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്‌ലെറ്റ് മുണ്ടൂര്‍- വരടിയം റോഡിലെ ജെ.ജെ.ഓഡിറ്റോറിയത്തിലേക്ക് മാറ്റാനുള്ള ശ്രമം വീട്ടമ്മമാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു.
 • ദേശീയപാത-17ല്‍ രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളില്‍ 19 പേര്‍ക്ക് പരിക്ക്.
 • തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനാവശ്യമായ വൈദ്യുതി, സോളാര്‍ ഊര്‍ജം വഴി ഉല്‍പ്പാദിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സര്‍വ്വേ നടപടികള്‍ക്ക് തുടക്കമായി.
 • Read more...    
  • Tcv Live Tv
  • Tcv Live Tv
  • Tcv Live Tv
   Heavens Web Solutions