UPDATE:

അടിയന്തിരാവസ്ഥ തടവുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു

കൊടുങ്ങല്ലൂരിലെ അടിയന്തിരാവസ്ഥ തടവുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പെന്‍ഷന്‍ അനുവദിക്കണമെന്ന് സോള്‍ ഓഫ് മുസ്‌രിസ് സംഘടനാ പ്രവര്‍ത്തകര്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പെന്‍ഷന്‍ ഇതുവരെയും അനുവദിച്ചിട്ടില്ല. അടിയന്തിരാവസ്ഥ തടവുകാര്‍ക്ക് പെന്‍ഷനടക്കമുള്ള ആദരവും അംഗീകാരവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സോള്‍ ഓഫ് മുസ്‌രിസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഭാരവാഹികളായ രാജേഷ് നാരായണന്‍, രാമന്‍ ബിനീഷ്, ധനൂഷ് ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Rate this item
(0 votes)

Other Head Lines

Go to top