UPDATE:

വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരങ്ങളും സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

തൃപ്രയാര്‍: ഏങ്ങണ്ടിയൂര്‍ ആയിരംകണ്ണി ബ്രദേഴ്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരങ്ങളും സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  ഉച്ചക്ക് രണ്ടരക്ക് ആയിരംകണ്ണി ക്ഷേത്രത്തിന് സമീപം നടക്കുന്ന പുരസ്‌കാര വിതരണ ചടങ്ങ് കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.അശോകന്‍ പഠനോപാകരണങ്ങളുടെ വിതരണം നിര്‍വ്വഹിക്കും. അറുന്നൂറിലേറെ കുട്ടികള്‍ക്ക് പുരസ്‌കാരങ്ങളും സ്‌കോളര്‍ഷിപ്പും നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രകാശ് കടവില്‍, എന്‍.കെ.രതിമോഹന്‍, സുദര്‍ശന്‍ പോര്‍ത്തറ, ഉണ്ണികൃഷ്ണന്‍ പ്ലാക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Rate this item
(0 votes)

Other Head Lines

Go to top