UPDATE:

ഇന്ദിര പ്രിയദര്‍ശിനി ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ഇഫ്താര്‍ മീറ്റും നടത്തുമെന്ന് ഭാരവാഹികള്‍

പാവറട്ടി: കോണ്‍ഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിര പ്രിയദര്‍ശിനി ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ഇഫ്താര്‍ മീറ്റും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാവറട്ടി കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന അവാര്‍ഡ്ദാന സമ്മേളനം ഡി സി സി. പ്രസിഡണ്ട് ടി എന്‍. പ്രതാപന്‍ ഉത്ഘാടനം ചെയ്യും. പാവറട്ടി പഞ്ചായത്തിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാലയങ്ങളെയും മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി ആദരിക്കും. തുടര്‍ന്ന് ഇഫ്താര്‍ മീറ്റും മാനവ മൈത്രി സംഗമവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എ.ടി. ഉമ്മര്‍ സലിം, സി.എം.സെബാസ്റ്റ്യന്‍, കെ.സി. അബ്ദുള്ള, യോഗേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Rate this item
(0 votes)

Other Head Lines

Go to top