UPDATE:

വീണ്ടും പനി മരണം

ജില്ലയില്‍ വീണ്ടും പനി മരണം. പനിബാധിച്ച് ചികിത്സയിലായിരുന്ന കുന്നംകുളം സ്വദേശി പുലിക്കോട്ടില്‍ അയ്യപ്പന്‍ മകന്‍ 50 വയസുള്ള കൊച്ചു ആണ് മരിച്ചത്. ഇതോടെ ജില്ലയില്‍ ഒന്നരമാസത്തിനിടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. ജില്ലയില്‍ ഡെങ്കിപ്പനി ബാധയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിലും ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നത് ആരോഗ്യ വകുപ്പ് അധികൃതരെയും കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മരത്താക്കര, പടവരാട്, ഒല്ലൂക്കര, മേലൂക്കര, എളനാട് , പുത്തന്‍പീടിക, പറപ്പൂക്കര, കയ്പമംഗലം എന്നി പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി ബാധിച്ചിരിക്കുന്നത്. തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ആരോഗ്യ വകുപ്പിന്റെയും കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെയും അടിയന്തിര യോഗം ഇന്ന് വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

Rate this item
(0 votes)

Other Head Lines

Go to top