Print this page

ദേശീയപാത നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

ദേശീയപാത സ്ഥലമേറ്റെടുപ്പ് നിര്‍ത്തിവെക്കാന്‍ ദേശീയപാത അതോറിറ്റി ഉത്തരവിറക്കിയതോടെ മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയുടെ നിര്‍മ്മാണവും അനിശ്ചിതത്വത്തിലാകുമെന്ന് ആശങ്ക. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയുടേയും കുതിരാന്‍ തുരങ്കത്തിന്റെയും നിര്‍മ്മാണം നിലച്ചിട്ട് 10 മാസം പിന്നിട്ടു. കഴഞ്ഞ ഓഗസ്റ്റിലാണ് ദേശീയപാത വികസന പ്രവര്‍ത്തനവും തുരങ്ക നിര്‍മ്മാണവും നിലച്ചത്. കുതിരാന്‍ തുരങ്കത്തിന് മാത്രം 900 കോടി രൂപയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി ചെലവ് പ്രതിക്ഷിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നീണ്ടു പോയതിനാല്‍ തുക വര്‍ധിച്ചു. ഇതിനകം 1100 കോടി രൂപയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ ദേശീയപാത വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. .

Rate this item
(0 votes)