Print this page

അപകട നിരത്തുകള്‍

വടക്കാഞ്ചേരി : വടക്കാഞ്ചേരി പെട്രോള്‍പമ്പിന് സമീപം ടോറസ് ലോറി ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ദേശമംഗലം സ്വദേശി കിഴക്കേമഠംപടി 43 വയസ്സുള്ള സുബ്രന്‍ ആണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. വടക്കാഞ്ചേരി പെട്രോള്‍ ബങ്കില്‍ നിന്നും പെട്രോള്‍ അടിച്ച്, തൃശൂര്‍ ഭാഗത്തേക്ക് തിരിയുന്നതിനിടെ എതിരെവന്ന ടോറസ് ലോറി ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് തെറിച്ചുവീണ സുബ്രന്‍ തല്‍ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന മകള്‍ സുജിയെ നിസാര പരിക്കുകളോടെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂര്‍ ചന്തപ്പുര -കോട്ടപ്പുറം ബൈപ്പാസില്‍ മോട്ടോര്‍ ബൈക്ക് മിനിലോറിയിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. അടൂര്‍ സ്വദേശി 30 വയസുള്ള വിജീഷ് ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.

Rate this item
(0 votes)