Print this page

യുവാവ് കുത്തേറ്റു മരിച്ചു

കുന്നംകുളം : പുന്നയൂര്‍ക്കുളത്ത് യുവാവ് കുത്തേറ്റു മരിച്ചു. വടക്കേക്കാട് കണ്ടേങ്കാട്ടില്‍ വീട്ടില്‍  രാജന്‍ മകന്‍ 30 വയസ്സുള്ള രഞ്ജിത്താണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെ പരൂരിലെ ക്വാര്‍ട്ടേഴ്സിലാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് കുത്തേറ്റത് എന്നാണ് നിഗമനം. ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നയാള് ആക്രമിച്ചതെന്ന് കരുതുന്നു. ഇയാളെ കണ്ടെത്താനായിട്ടില്ല. മൃതദേഹം പുന്നയൂര്‍ക്കുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വടക്കേക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Rate this item
(0 votes)