Print this page

പെരിഞ്ഞനം ഗവ.യു.പി.സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റേയും 12 ക്ലാസ് മുറികളുടേയും ഉദ്ഘാടനം ഞായറാഴ്ച്ച നടത്തുമെന്ന് ഇ.ടി. ടൈസണ്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

കയ്പമംഗലം : പെരിഞ്ഞനം ഗവ.യു.പി.സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റേയും 12 ക്ലാസ് മുറികളുടേയും ഉദ്ഘാടനം ഞായറാഴ്ച്ച നടത്തുമെന്ന് ഇ.ടി. ടൈസണ്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 4ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സുനില്‍ കുമാര്‍ കയ്പമംഗലം എം.എല്‍.എ ആയിരിക്കേ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ട് കോടി രൂപ വിനിയോഗിച്ചാണ് ഓഡിറ്റോറിയവും ആറ് ക്ലാസ് മുറികളും നിര്‍മ്മിച്ചിട്ടുള്ളത്.  പെരിഞ്ഞനം ഗവ:യു .പി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി  ഒരു കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്നും എം.എല്‍.എ. പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്ത്, പ്രധാനധ്യാപിക ഇ.ആര്‍.ഷീല, മാതൃസംഗമം പ്രസിഡന്റ് സ്മിത സന്തോഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Rate this item
(0 votes)