Print this page

പുന്നയൂര്‍ പഞ്ചായത്തിലെ കുരഞ്ഞിയൂരില്‍ പ്രവര്‍ത്തിക്കുന്ന പാപ്പ് ജോ അഗ്രോ ഫുഡ് അച്ചാര്‍ കമ്പനി പ്രദേശത്ത് മലിനീകരണം സൃഷ്ടിക്കുന്നുവെന്ന പരാതിയില്‍ പ്രദേശത്ത് സബ്ബ് കളക്ടര്‍ ചൊവ്വാഴ്ച സന്ദര്‍ശനം നടത്തുമന്ന് സമരസമിതി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത

പുന്നയൂര്‍ പഞ്ചായത്തിലെ കുരഞ്ഞിയൂരില്‍ പ്രവര്‍ത്തിക്കുന്ന പാപ്പ് ജോ അഗ്രോ ഫുഡ് അച്ചാര്‍ കമ്പനി പ്രദേശത്ത് മലിനീകരണം സൃഷ്ടിക്കുന്നുവെന്ന പരാതിയില്‍ പ്രദേശത്ത് സബ്ബ് കളക്ടര്‍   ചൊവ്വാഴ്ച സന്ദര്‍ശനം നടത്തുമന്ന് സമരസമിതി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 13ന് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്താനും സബ് കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായതായി സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. പ്രദേശത്ത് മലിനീകരണം സൃഷ്ടിച്ച് ജനജീവിതം ദുസഹമാക്കുന്നുവെന്നാരോപിച്ച് സമരസമിതിയുടെ ആഭിമുഖ്യത്തില്‍ അച്ചാര്‍ കമ്പനിക്കെതിരെ കളക്‌ട്രേറ്റിന്  മുന്നില്‍ ഏപ്രില്‍ 26ന് ആരംഭിച്ച റിലേ നിരാഹാര സത്യഗ്രഹം 44 ദിവസം പിന്നിട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബെന്നി കൊടിയാട്ടില്‍, എ.എ.പി.പ്രതിനിധി ഡോ.സി.എസ്.ഉണ്ണികൃഷ്ണന്‍, സമരസമിതി നേതാക്കളായ പി.വി.മാധവിക്കുട്ടി, കെ.കെ.അനീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Rate this item
(0 votes)