Print this page

മുന്‍ മുഖ്യമന്ത്രി ഇ.എം.എസിന്റെ ജന്മദിനത്തോടനുബന്ധിച്ച് തൃശൂരില്‍ സംഘടിപ്പിച്ചു വരുന്ന ഇ.എം.എസ്. സ്മൃതിയുടെ 21-ാം പതിപ്പ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു

മുന്‍ മുഖ്യമന്ത്രി ഇ.എം.എസിന്റെ ജന്മദിനത്തോടനുബന്ധിച്ച് തൃശൂരില്‍ സംഘടിപ്പിച്ചു വരുന്ന ഇ.എം.എസ്. സ്മൃതിയുടെ 21-ാം പതിപ്പ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. റീജിയണല്‍ തിയേറ്ററില്‍ നടക്കുന്ന ഇ.എം.എസ്. സ്മൃതി സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജനാധിപത്യം - സമത്വം - ജാതി, ജനാധിപത്യവും ലിംഗപദവി മാനങ്ങളും , ജനാധിപത്യവും ന്യൂനപക്ഷങ്ങളും എന്നി വിഷയങ്ങളെ അടിസ്ഥാനമാക്കി രണ്ടു ദിവസങ്ങളിലായി ദേശീയ സെമിനാറും നടക്കും. ജെ.എന്‍.യു. എമിരിറ്റസ് പ്രൊഫ.പ്രഭാത് പട്‌നായിക്, പ്രൊഫ.ഗോപാല്‍ഗുരു, ഡോ.മീര വേലായുധന്‍, ഡോ.സുനില്‍ പി. ഇളയിടം , സുഭാഷിണി അലി, ട്രാന്‍സ് ജെന്‍ഡറായ കവി വിജയരാജ മല്ലിക അടക്കമുള്ളവര്‍ സെമിനാറുകളില്‍ പങ്കെടുക്കും. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ജാതി - ലിംഗ അസമത്വങ്ങളുടെ പശ്ചാത്തലത്തിലാണ് സെമിനാര്‍ വിഷയങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. രാമനിലയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ ഡോ.എം.എന്‍.സുധാകരന്‍, സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ്, സംഘാടക സമിതി കണ്‍വീനര്‍ എ.വി.ജഗന്നിവാസ്, പ്രൊഫ.ആര്‍.ബിന്ദു എന്നിവര്‍ പങ്കെടുത്തു.

Rate this item
(0 votes)