Print this page

കോണ്‍ഗ്രസ്സ്, ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസന്‍

ചാലക്കുടി: പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തത് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്ന് തെറ്റിധരിപ്പിച്ച് കോണ്‍ഗ്രസ്സ്, ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ നടക്കുന്ന പ്രക്ഷോഭം തികച്ചും സത്യവിരുദ്ധമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. പ്രദേശവാസികളെ തെറ്റിധരിപ്പിച്ചും കുപ്രചരണങ്ങള്‍ നടത്തിയും പഞ്ചായത്ത് ഭരണത്തെ തരംതാഴ്ത്തി കെട്ടി രാഷ്ട്രീയ ലാഭം കൊയ്യുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി. വൈസ് പ്രസിഡന്റ് എ.ആര്‍.ഡേവീസ്, പഞ്ചായത്തംഗം ബിന്ദു മുരളി, സി.പി.എം.ഏരിയ കമ്മിറ്റിയംഗങ്ങളായ എം.എസ്.മൊയ്തീന്‍, യു.കെ.പ്രഭാകരന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Rate this item
(0 votes)