മതിയായ സുരക്ഷയില്ലാതെ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ സ്വര്‍ണ ഉരുപ്പടികള്‍. സ്വരാജ് റൗണ്ടിലെ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ളത് 12 കോടി രൂപ വില മതിക്കുന്ന 40 കിലോ സ്വര്‍ണം കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനമന്ദിരം തൃശൂര്‍ സ്വരാജ് റൗണ്ടിനോട് ചേര്‍ന്നാണ്. രാത്രിയിലുണ്ടാവുക 2 സുരക്ഷാ ജീവനക്കാര്‍ മാത്രം. ഒരു തോക്ക് പോലുമില്ല. ഈ കെട്ടിടത്തിലെ ഒരു ലോക്കറിലുള്ളത് 40 കിലോ സ്വര്‍ണമാണ്. അതായത് 12 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണം. തിരുവാഭരണങ്ങള്‍ കൂടാതെ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കയ്യിലുള്ളത് 200 കിലോയില്‍ പരം സ്വര്‍ണമാണ്. 55 കിലോ സ്വര്‍ണമുള്ളത് ബാങ്കിലാണ്. ഈ സ്വര്‍ണം പണയം വെച്ചോ വിറ്റോ കിട്ടുന്ന 18 കോടി രൂപ എടുത്ത് ബോര്‍ഡിന്റെ കടം വീട്ടാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ബോര്‍ഡ് പ്രസിഡന്റ് എ.ബി.മോഹനന് ടിസിവിയോട് പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ കയ്യിലുള്ള സ്വര്‍ണ നിക്ഷേപം വിവിധ ഇടങ്ങളിലായാണുള്ളത്. ക്ഷേത്രങ്ങളില്‍ തിരുവാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും അമൂല്യവുമായി ഈ സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് മതിയായ സുരക്ഷ ഇല്ലെന്നതാണ് സത്യം. ക്ഷേത്രങ്ങളുടെ നിത്യനിദാന ആവശ്യങ്ങള്‍ക്കുള്ളവ ആയതിനാല്‍ ഇവ വേറെ എവിടേക്കും മാറ്റാനുമാവില്ല. തൃപ്രയാര്‍ ക്ഷേത്രക്കവര്‍ച്ചയ്ക്ക് ശേഷമാണ് സുരക്ഷയ്ക്ക് വിമുക്ത ഭടന്മാരെ നിയോഗിക്കാന്‍ തീരുമാനമായത്.