Print this page

സ്വാതന്ത്ര്യ സമരസേനാനി സി.കെ.ജി വൈദ്യരെ ആദരിക്കുന്നതിനായി തൃപ്രയാറില്‍ സ്ഥാപിച്ച സി.കെ.ജി വൈദ്യര്‍ സ്‌ക്വയര്‍ ഞായാറാഴ്ച നാടിന് സമര്‍പ്പിക്കുമെന്ന് സമിതി ഭാരവാഹികള്‍

തൃപ്രയാര്‍ : സ്വാതന്ത്ര്യ സമരസേനാനി സി.കെ.ജി വൈദ്യരെ ആദരിക്കുന്നതിനായി തൃപ്രയാറില്‍ സ്ഥാപിച്ച സി.കെ.ജി വൈദ്യര്‍ സ്‌ക്വയര്‍ ഞായാറാഴ്ച നാടിന് സമര്‍പ്പിക്കുമെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സി.കെ.ജി വൈദ്യരുടെ വീടിന് സമീപത്തെ ജംഗ്ഷന് സി.കെ.ജി വൈദ്യര്‍ സ്‌ക്വയര്‍ എന്നും,തൃപ്രയാര്‍ ബീച്ച് റോഡിന് സി.കെ.ജി റോഡുമെന്ന് നാമകരണം ചെയ്തത് നാട്ടിക പഞ്ചായത്താണ്. പഞ്ചായത്ത് പ്രസിഡന്റ് പി.വിനു, ശിവന്‍ മഞ്ചറമ്പത്ത്, പി.കെ സുഭാഷ്ചന്ദ്രന്‍, സി.ജി അജിത്കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Rate this item
(0 votes)