Print this page

റോഡ് തുരന്ന് ഐഡിയ

എരുമപ്പെട്ടി : എരുമപ്പെട്ടി, കരിയന്നൂര്‍ പ്രദേശങ്ങളില്‍ റോഡിനടിയില്‍ തുരങ്കം പോലെ കുഴി രൂപപ്പെട്ടത് വാഹനങ്ങള്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്നു.  എരുമപ്പെട്ടി  സര്‍ക്കാര്‍ ആശുപത്രിക്ക് സമീപവും, കരിയന്നൂര്‍ ബസ്റ്റോപ്പിന് സമീപവുമാണ്  റോഡിനടിവശം ഇടിഞ്ഞ് കുഴിയുണ്ടായിരിക്കുന്നത്. നിരവധി വാഹനങ്ങള്‍ ഇടതടവില്ലാതെ സഞ്ചരിക്കുന്ന കുന്നംകുളം - വടക്കാഞ്ചേരി റോഡില്‍ നീളത്തില്‍ രൂപപ്പെട്ടിരിക്കുന്ന കുഴി  അപകട സാധ്യതയുയര്‍ത്തുന്നു.  ഐഡിയ നെറ്റ് വര്‍ക്കിന്റെ ഫൈബര്‍ കേബിള്‍ റോഡിന് മറുവശത്തേക്കെത്തിക്കാന്‍ റോഡിന്റെ അടിവശം തുരന്നിരുന്നു. ഇതാണ്  തുരങ്കം  രൂപപ്പെടാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. പൈപ്പിട്ട് കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പു വരുത്താതെ തീര്‍ത്തും ആശാസ്ത്രീയമായാണ് റോഡിനടിവശം തുരന്ന് കേബിള്‍ സ്ഥാപിച്ചിട്ടുള്ളത്.മഴ കനക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍  മണ്ണിടിഞ്ഞ് റോഡ് തകര്‍ന്ന് അപകടമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Rate this item
(0 votes)