Print this page

ഒടുവില്‍ അറസ്റ്റ്

പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ കഞ്ചാവ് കേസിലെ പ്രതിയായ രഞ്ജിത്ത് മരണമടഞ്ഞ കേസില്‍ 5 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍, എക്സൈസ് ഓഫീസര്‍ നിധിന്‍ മാധവ് , സിവില്‍ എക്‌സൈസ് ഓഫീസര്‍ മഹേഷ് , വി.എം. സ്മിബിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. മഹേഷ്, വി.എം. സ്മിബിന്‍ എന്നിവര്‍ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രഞ്ജിത്ത് കസ്റ്റഡിയില്‍ മരണമടഞ്ഞത്. സംഭവത്തില്‍ 8 അംഗ സംഘത്തിലെ 7 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഒളിവിലായ 2 ഉദ്യോഗസ്ഥരെ കൂടി പിടികൂടാനുണ്ട്.ഡ്രൈവര്‍ വി.ബി. ശ്രീജിത്തിനെ കേസില്‍ നിന്ന് ഒഴിവാക്കിയേക്കും. ഇതിനിടെ കസ്റ്റഡി മരണം സംബന്ധിച്ച നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. കസ്റ്റഡിയില്‍ എടുത്ത സ്ഥലം സംബന്ധിച്ചും പാവറട്ടി പാലത്തിനടുത്തുള്ള ഗോഡൗണില്‍ കൊണ്ടുവന്നതും സംബന്ധിച്ചും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണ്ണായക തെളിവായത്. പാവറട്ടി, മുല്ലശ്ശേരി മേഖലകളില്‍ നിന്നും രഞ്ജിത്തുമായി പോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങളും പോലീസിന് ലഭ്യമായി. ഇതേ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Rate this item
(0 votes)