Print this page

കുതിരാനില്‍ പ്രക്ഷോഭം

ദേശീയപാത കുതിരാന്‍ ബുധനാഴ്ച പ്രക്ഷോഭ ഭൂമിയാകും. കുതിരാന്‍ റോഡ് ഗതാഗത യോഗ്യമാക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന നിസംഗതയില്‍ പ്രതിഷേധിച്ചാണ് കുതിരാനില്‍ പ്രക്ഷോഭമൊരുക്കിയിട്ടുള്ളത്. വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെയുള്ള വിവിധ ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭ സമരം സംഘടിപ്പിക്കുന്നത്. ദേശീയപാതയില്‍ സ്ഥിരം ഗതാഗത കുരുക്കിന് കാരണമാകുന്ന കൊമ്പഴ മുതല്‍ വഴക്കുമ്പാറ വരെയുള്ള റോഡ് ആധുനിക രീതിയില്‍ ടാറിങ്ങ് നടത്തി സഞ്ചാര സ്വാതന്ത്രം അനുവദിക്കണമെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച് ബുധനാഴ്ച രാവിലെ 9 ന് കൊമ്പഴ മമ്മദപടിയില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. വിവിധ ക്ലബുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ബസുടമകള്‍, ബസ് തൊഴിലാളികള്‍, വ്യാപാരികള്‍ , വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സമരത്തില്‍ അണിനിരക്കും. ദേശീയപാതയില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കരാര്‍ കമ്പനിക്ക് കര്‍ശന നിര്‌ദ്ദേശം നല്‍കിയിരുന്നുവെങ്കിലും വടക്കഞ്ചേരി മേഖലയില്‍ പേരിന് മാത്രം കുഴികള്‍ അടക്കുകയായിരുന്നു. ദേശീയപാതയിലെ കുഴികളില്‍പ്പെട്ട് വാഹനങ്ങള്‍ തകരാറിലാകുന്നതു മൂലം തൃശൂര്‍-പാലക്കാട് റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗത കുരുക്ക് പതിവായിരിക്കുകയാണ്.

 

Rate this item
(0 votes)