Print this page

നിരത്തുകള്‍ മരണക്കെണി

കുന്നംകുളം : കുന്നംകുളം പാറേമ്പാടത്ത് കണ്ടെയ്നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കോലഴി ജാതിക്കതോപ്പില്‍ വീട്ടില്‍ ഡേവിഡ് മകന്‍ 27 വയസുള്ള ജിബോയ് ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 11 ഓടെയാണ് അപകടമുണ്ടായത്. കുന്നംകുളം മാര്‍ക്കറ്റിലേക്ക് മത്സ്യവുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകരെത്തി ജിബോയിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുന്നംകുളം : പാറേമ്പാടത്ത് കണ്ടെയ്‌നര്‍ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. റോഡിലെ കുഴി അടയ്ക്കാന്‍ പലതവണ ആവശ്യമുന്നയിച്ചിട്ടും, അധികൃതര്‍ തയ്യാറാകാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പൊതുമരാമത്ത് അധികൃതര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണെമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡിലെ കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചു. ആറ് മാസം മുന്‍പ് റോഡ് അറ്റകുറ്റപ്പണി നടത്തി ദിവസങ്ങള്‍ക്കകം പൈപ്പ് നന്നാക്കുന്നതിനായി ജല അതോററ്റിയാണ് റോഡ് പൊളിച്ചത്. എന്നാല്‍ റോഡിലെ കുഴി അടക്കാന്‍ പോലും ഇവര്‍ തയ്യാറായില്ല. കുന്നംകുളം കോഴിക്കോട് ഹൈവേയില്‍ അതിവേഗത്തില്‍ വാഹനങ്ങള്‍ പോകുന്ന പ്രദേശത്ത് യാതൊരു മുന്നറിയിപ്പു ബോര്‍ഡുമില്ലാതെയാണ് റോഡിന്റെ പകുതി ഭാഗം കുഴിച്ചിട്ടിരുന്നത്. പരിസരവാസികള്‍ പലപ്പോഴു മണ്ണിട്ടും മറ്റും കുഴി അടക്കാറുണ്ട്. മേഖലയില്‍ പരിചിതരല്ലാത്ത ഇരു ചക്രവാഹനയാത്രക്കാര്‍ കുഴിയില്‍ പെടുന്നത് പതിവാണ്. തൃശൂരിലേക്ക് വരുന്നതിനിടെയാണ് കോലഴി സ്വദേശി ജിബോയ് കഴിഞ്ഞ ദിവസം രാത്രി അപകടത്തില്‍പ്പെട്ട് മരിച്ചത്. ലോറിക്കടിയില്‍ കുരുങ്ങി കിടന്ന യുവാവിനെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പൊലീസും, ഫയര്‍ഫോഴ്സും ചേര്‍ന്ന് പുറത്തെടുത്തത്.

കൊടുങ്ങല്ലൂര്‍ : ദേശീയപാത 66 ല്‍ കൊടുങ്ങല്ലൂരിന് സമീപം കോതപറമ്പില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. പൊന്നാനി സ്വദേശി എഴുപുരയ്ക്കല്‍ 49 വയസുള്ള സുനില്‍കുമാര്‍ ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം നടന്നത്

Rate this item
(0 votes)