Print this page

പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ് സ്‌കൂളിലെ 1993-94 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഞായറാഴ്ച്ച നടക്കും

കയ്പമംഗലം: പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ് സ്‌കൂളിലെ 1993-94 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഞായറാഴ്ച്ച നടക്കും. ഇ.ടി. ടൈസണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രളയത്തില്‍ വീട് തകര്‍ന്ന കയ്പമംഗലം പഞ്ചായത്തിലെ നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ടി.എന്‍.പ്രതാപന്‍ എം.പി.നിര്‍വ്വഹിക്കും. പി.എ.അബ്ദുള്‍ റഹീം, സിദ്ദിഖ് ടി.ഹസന്‍, ടി.എസ്.നജീബ്, തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Rate this item
(0 votes)