Print this page

ഇരുട്ടില്‍ തപ്പി പോലീസ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആലീസ് വധ കേസില്‍ പ്രതിയെ കുറിച്ച് ഒരു സൂചന പോലും കണ്ടെത്താന്‍ ലോക്കല്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ്സ് ഊരകം ബൂത്ത് യോഗം ആവശ്യപ്പെട്ടു. മുരിയാട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ താമസക്കാരായ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആലീസിനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവം നടന്ന് അമ്പതു ദിവസം പിന്നിട്ടിട്ടും കൊലപാതകത്തെ കുറിച്ചോ കൊലപാതകിയെ കുറിച്ചോ യാതൊന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ഈ സംഭവത്തോടെ പ്രദേശത്തെ ആളുകള്‍ ഭയാശങ്കകളോടെയാണ് ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്പിക്കുന്നതാണ് ഉചിതമെന്നു കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ തോമസ് തത്തംപിള്ളി പറഞ്ഞു.ഇത് സംബന്ധിച്ചു പ്രദേശവാസികളായ ആയിരം പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നല്‍കുമെന്നും തോമസ് തത്തംപിള്ളി അറിയിച്ചു. ബൂത്ത് പ്രസിഡന്റ് കെ.എല്‍.ബേബി അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ എം.കെ.കോരുകുട്ടി ,ടെസ്സി ജോഷി എന്നിവര്‍ സംസാരിച്ചു.

Rate this item
(0 votes)