Print this page

കര്‍ഷക വിലാപം

കൊടകര: കൃഷി നിലത്തില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാനാകാതെ കര്‍ഷകര്‍ വലയുന്നു. പറപ്പൂക്കര തൂപ്പന്‍കാവ് പാടശേഖരത്തിലാണ് പ്രളയത്തില്‍ വന്നടിഞ്ഞ മണ്ണ് കുന്നുകൂടി കിടക്കുന്നത്. നാലേക്കറോളം സ്ഥലത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാന്‍ വന്‍തുക മുടക്കേണ്ടി വരുമെന്നതിനാല്‍, ഇത്രയും നിലം ഒഴിച്ചിട്ടാണ് ഇത്തവണ ഇവിടെ മുണ്ടകന്‍ വിളയിറക്കിയിട്ടുള്ളത്. 2018ലെ പ്രളയത്തില്‍, കുറുമാലിപ്പുഴ പന്തല്ലൂര്‍ പ്രദേശത്തുകൂടി ഗതിമാറി ഒഴുകി തൂപ്പന്‍കാവ് ചിറയിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തിയതാണ് പാടശേഖരത്ത് മണ്ണ് വന്നടിയാന്‍ കാരണമായത്. മണ്ണിനുപുറമെ, പ്ലാസ്റ്റിക് അടക്കമുള്ള പാഴ്വസ്തുക്കളും പാടത്ത് അടിഞ്ഞുകൂടി. ചെറിയ തോതില്‍ മണ്ണ് വന്നടിഞ്ഞ ഭാഗങ്ങളില്‍ നിന്ന്, ഏറെ പണിപ്പെട്ടാണ് കര്‍ഷകര്‍ മണ്ണ് നീക്കം ചെയ്തത്. കുടുതല്‍ കനത്തില്‍ മണ്ണ് അടിഞ്ഞുകൂടിയ നാലേക്കറോളം നിലം കൃഷി യോഗ്യമല്ലാതായി മാറി. ഇവിടെ പാഴ്ച്ചടികള്‍ തഴച്ചുവളരുകയാണിപ്പോള്‍.

Rate this item
(0 votes)